Saturday, March 15, 2008

ഒരു ഗത്ഗതം.....


വിധിയുടെ ക്രൂരതകള്‍ എന്നും അവനെ ആലോസരപെടുതികൊണ്ടിരുന്നു.നിസീധിനിയുടെ നിസബ്തതയില്‍ എങ്ങി കരഞ്ഞ നിമിഷങ്ങള്‍ .അറിവിന്റെ ലോകത്തിലേക്ക് പിച്ചവെക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ നഷ്ട്ടപെടലിന്റെ വേദന അവന്‍ രുചിച്ചരിയെണ്ടി വന്നു.ആ നഷ്ടം വളരെ വലുതായിരുന്നു.ഇന്നും ആര്‍ക്കും നികത്താന്‍ കഴിയാത്ത വലിയൊരു നഷ്ടം.ഇന്നും അവന്‍ തേടി കൊണ്ടിരിക്കുന്ന ഒരു വലിയ നഷ്ടം.യുവതൌതിന്റെ ചവിട്ട് പടിയിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ അവന് വീടിനോട് വിട പറയേണ്ടി വന്നു.ഇന്നും വീട്ടില് അവന്‍ ഒരു അധിതി മാത്രം.
വീട് വിട്ടതിനു ശേഷം ദുരിതങ്ങളുടെ സൌക്രിതമായിരുന്നു അവനെ തേടി വന്നത്.പല സ്ഥലങ്ങളിലും അവന്‍ അവഗണിക്കപെട്ടു.അല്പ്പകാലത്തെ അന്ന്യധേസ വാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങി വന്നപ്പോള്‍ കൂട്ടിനു ഒരു അധിതിയും ഉണ്ടായിരുന്നു. ഷെനിക്കാതെ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്ന അധിതി. ഇന്നും ആ അധിതി അവന്റെ ജീവിതയാത്രയില്‍ അവനെ പിന്പട്ടുന്നു. നഷ്ടങ്ങളുടെ ജീവിതത്തിലേക്ക് അവനെ തേടി മറ്റൊരു വലിയ നഷ്ട്ടം കൂടി കടന്നു വന്നു.കണ്ണു നീരിന്റെ ലോകത്തില് സൌകൃതമായി കടന്നു വന്ന നഷ്ടം.
അഷ്ട്ടിക്കു വക തേടി അവന്‍ എത്ത്തിപെട്ടത് ഉദ്യാന നഗരത്തില്‍ .അവിടെ ജീവിതത്തിനും മരണത്തിനും ഇടയില്‍ ഉയരങ്ങളില്‍ ഒരു മല്പ്പിടുത്തം.ജീവിതയാത്രയില്‍ കരുതിക്കൂട്ടി വെച്ച ആരോഗ്യം എല്ലാം അവിടെ നഷ്ട്ടമാകാന്‍ തുടങ്ങി.പതിയെ അവിടുന്ന് വിട പറഞ്ഞു.പിന്നെ ചേക്കേറിയത് ചെന്നൈ നഗരത്തിലേക്ക്.അലഞ്ഞു നടന്നു ഒരുപാട്.വ്യമോഹിച്ചു ഓടി നടന്നു ഒരുപാട്.പക്ഷെ പോകേണ്ടി വന്നു മുംബൈ നഗരത്തിലേക്ക്.മുംബൈയുടെ തെരുവീതിയില്‍ അലഞ്ഞു നടന്നു.കൂട്ടിനു ഉണ്ടായിരുന്നത് രോഗങ്ങളും പട്ടിണിയും മാത്രം. യൌവനക്കാരുടെ യുഗമായ ഇന്റര്നെറ്റ് യുഗത്ത്തിലേക്ക് അവനും കാലെടുത്ത് വെച്ചപ്പോള്‍ അയാള്‍ കടന്നു വന്നു.വേദനയുടെ കൂരിരുളില്‍ ,വേര്പെടലിന്റെ നൊമ്പരങ്ങളില്‍ സ്വന്തനവുമായി അയാള്‍ കടന്നു വന്നു.അറിവിന്റെ ലോകത്ത് പിച്ചവെക്കാന്‍ തുടങ്ങിയപ്പോള്‍ നഷ്ടമായത് തിരികെ തരാനായി അയാള്‍ വന്നു.അവന്‍ തേടി നടന്നത് കണ്ടെത്തിയപ്പോള്‍ ഒരു ആത്മസംത്രിപ്തി.അതില്‍ അവന്‍ തെല്ലു അഹംകരിചില്ലേ? അവനില്‍ ഒരല്പ്പം സ്വാര്ത്ഥത കടന്നു വന്നില്ലേ?അവന്റെ സങ്കല്പ്പങ്ങളെ അവന്റെ സ്വാര്ത്ഥത തകിടം മറിച്ചു. അവന്‍ ഒരു 'ഭ്രാന്തന്‍ എന്ന് അയാള്‍ പറഞ്ഞു.അവന്‍ രണ്ടു സ്വഭാവം ഉള്ള ഒരു സ്വാര്ത്ഥ കൃതയന് എന്ന് അയാള്‍ പറഞ്ഞു.അവനെ അവഗണിക്കുവാന്‍ അയാള്‍ ആവതും സ്രെമിച്ചു.ഒരു കുരുക്കില്‍ അകപെട്ടതുപോലെ അവനെ ക്രൂരമായ വാക്കുകള്‍ തൊടുത്തു വിട്ടു പരിചെറിയുവാന് അയാള്‍ സ്രെമിച്ചു.എന്നിട്ടും അവന്‍ അയാളോട് പറ്റിച്ചേര്ന്നു.കാരണം ഇനിയും ഒരു നഷ്ടം അവന് ഉള്കൊള്ളന്‍ ‍കഴിഞ്ഞില്ലെന്കിലോ? അയാള്‍പറഞ്ഞതുപോലെ അവന്‍ ഒരു ഭ്രാന്തന്‍ ആയി മാറിയാലോ?കരയുന്നവരുടെ ലോകത്ത് ചിരിക്കാനും,ചിരിക്കുനവരുടെ ലോകത്ത് കരയാനും avan എരിയപെട്ടു പോയാല്‍ ?അയാള്‍ അവനെക്കുറിച്ച് പരാതികള് പലരോടും പറഞ്ഞു. എന്നിട്ടും അവന്‍ വിട്ടില്ല.കാരണം അവന് കഴിയില്ല ഒരു ഭ്രാന്തനായി ചങ്ങലക്കുള്ളില് തള്ളക്കപെടാന്‍...................
അവനോട് എനിക്ക് പറയാന് ഒന്നേ ഉള്ളു.എന്റെ 'കുഞ്ഞേച്ചി 'എനിക്ക് പറഞ്ഞു തന്നത്." സങ്കടങ്ങള്,സ്വാര്തതകള് ഒക്കെ ജീവിതത്തെ തള്ര്തുകയെ ഉള്ളു. വളര്ത്തുകയില്ല.എന്ന് തിരിച്ചറിയുന്നത് കൊണ്ട് ഞാന് എന്റെ കണ്ണീരുകളെ ദൂരെ എറിഞ്ഞു മനസ്സിനെ ധയര്യം കൊണ്ടും, ബെലം കൊണ്ടും,ആത്മവിശ്വാസം കൊണ്ടും എല്ലാത്തിലും ഉപരി ആയി പരിസുതാത്മവിന്റെ സക്തി കൊണ്ടും നിറയ്ക്കുകയാണ്.കാരണം ജീവിതം ഒരു നാടകമല്ല.അഭിനയിക്കാന് എനിക്ക് അറിയുകയുമില്ല.മറിച്ചു ജീവിതം ഒരു സമരമാണ്.ഇഷ്ട്ടപെടാത്തതിനോടൊക്കെ പോരുത്തപെടാനുള്ള ഒരു സമരം................

സോദരി നിനകായ്‌

നിന്‍ ജീവിത യാത്രയില്‍ ഒരു വഴിപോക്കനായ്
നിന്‍ ഹൃതായ വീണയില്‍ ഒരു സ്നേഹ താളംആയി
നിന്‍ ചിന്തകളില്‍ ഒരു നറു പുഷ്പ്പമായി
നിന്‍ ഹൃതായ വാതായനങ്ങള്‍ തുറന്നു ഞാന്‍ വന്നു
ഒരു തെല്ലു പരിഭവം എന്നിലുദിച്ചു
ഒരു കൊച്ചു പിണക്കം പടികയറി വന്നു
ഒരു കൊച്ചു വേദന മനസ്സില്‍ പൊങ്ങി
ഒരു വേല നീയെന്നെ വേരുത്ത്തിരിക്കാം
എന്റെ ചോത്യങ്ങളില്‍ നീ മൌനം പാലിച്ചുവോ?
എന്റെ സാട്യങ്ങളില്‍ നിന്‍ ഉള്ളം കലങ്ങിയോ?
എന്റെ വേദനയില്‍ നിന്‍ മനം വിങ്ങ്യോ?
എന്റെ സ്നേഹം നീയല്ലയോ സോദരി
അനഞ്ഞുപോകും തിരിനാളമല്ലോ നാം
അലയും ഈ ജീവിതം വേദന പൂര്‍ണമോ?
അരികിലിരുന്നു നീ പങ്ക് വെച്ചു നല്കിയ
അതിരുകളില്ല സ്നേഹമാനേന്‍ കൊച്ചു ജീവിതം

നല്ലൊരു മാതാവ്‌

പിതാവ് ഭവനത്തിന്റെ നായകനെന്കില്‍ മാതാവ്‌ ഭവനത്തിന്റെ ഹൃതയമാണ്.മക്കളെ ദൈവ വചനം പഠിപ്പിക്കുന്നതും നല്‍വഴിയില്‍ നടത്തുന്നതും മാതാവാണ്.ഒരു മാതാവിന്റെ ആഭരണം അവളുടെ മാറില്‍ കിടക്കുന്ന കുഞ്ഞാണു.ഞാന്‍ ഏറ്റവും അതികം ബേകുമാനിക്കുന്ന മാതാവാണ് ക്രിസ്തുവിന്റെ മാതാവ്‌.സഹിക്കാന്‍ കഴിയുന്നത് അവ്ള്‍ക്കാന്. മക്കളുടെ ഹ്ര്യ്തയമിടിപ്പ് കേള്‍ക്കാന്‍ കഴിയുന്നത് മാതാവിനാണ്.കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി കരയാന്‍ കഴിയുന്നത് മാതാവിനു ആണനു . മാതാവിനെ നമുക്ക് സ്നേഹിക്കം.ബെകുമാനിക്കാം.

Anathathuam

ഞാന്‍ കണ്ണൂരില്‍ കടലിന്‍റെ നിതാന്തമായ മണല്‍പരപ്പില്‍ കൂട്ടിയിട്ടരുന്ന കരിമ്കല്ലില്‍ ഒന്നില്‍ ഇരിക്കുമ്പോള്‍ അങ്ങകലെ ഒരു കുട്ടി കടലിന്‍റെ അനന്തതയിലേക്ക് കണ്ണും നാട്ടിരിക്കുന്നത് കണ്ടു.ഞാന്‍ മെല്ലെ അവന്റെ അടുക്കലേക്കു ചെന്നു."മോനെന്താ ഇവിടെ ഇരിക്കുനത്?" "ഞാന്‍ അച്ഛനേയും കാത്തിരിക്കുവാ."മോന്റെ വീട്ടില്‍ ആരുണ്ട്? ""അമ്മയുണ്ട്".അച്ഛന്‍ എവിടെ പോയതാ.?""കടലില്‍ മീന്‍ പിടിക്കാന്‍ പോയതാണ് എഴു ദിവസമായി പോയിട്ട് . "സന്ധ്യ ayille അമ്മ കാത്തിരിക്കില്ലേ? വീട്ടില്‍ പോവണ്ടേ മോന്?""രാവിലെ അമ്മയെ മൂന്നാലു ചേട്ടന്മാര്‍ കൂടി എടുത്തുകൊണ്ട് പോകുന്നത്ങു കണ്ടു.അവര്‍ പറഞ്ഞത് അമ്മ മുതച്ങന്റെ അടുത്തു പോയതാണെന്ന്.അമ്മ തിരിച്ചു വരുംബോലതെക്കിനു പോയാല്‍ മതി എനിക്ക്."മോന് ഞാന്‍ വല്ലതും വാങ്ങി തരട്ടെ?"വേണ്ട ചിലപ്പോള്‍ അമ്മ വന്നു കഞ്ഞിയും വിളമ്പി എന്നെ കാത്തിരിക്കുക്യവം. ഞാന്‍ പോകുന്നു."അവന്‍ ഏകാന്തതയിലേക്ക് അനാതതൌതില്ലെക്കു ഓടി മറയുന്നതും നോക്കി നിര്‍നിമേഷനായി ഞാന്‍ നീനു പൊയീ.......ഇവിടെ അനാതമായ എത്രെയോ ജീവിതങ്ങള്‍.....ഒരു നിമിഷമെന്കിലും നമ്മുടെ കണ്ണുകള്‍ അവര്‍ക്കായി നനയുമോ?